ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ പരിഗണിക്കുന്നു

Monday 2 June 2014 10:56 pm IST

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്‌ നടപ്പാക്കാനുള്ള സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ ആരായുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനു പുറമേ ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നും ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ കേന്ദ്രസര്‍ക്കാര്‍ ഇതിനകം പഠിച്ചുകഴിഞ്ഞെന്നും വനം-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവ്ദേക്കര്‍ പറഞ്ഞു.
ജനങ്ങള്‍ക്ക്‌ ദോഷം വരാതെ സുസ്ഥിരമായ പരിസ്ഥിതി വികസനമാണ്‌ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌. സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്തേഅന്തിമ തീരുമാനമെടുക്കൂ. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല, പരിസ്ഥിതി മന്ത്രി ജാവ്ദേക്കര്‍, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്ദര്‍ശനത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.
മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ തള്ളിക്കളഞ്ഞുകൊണ്ട്‌ കസ്തൂരി രംഗന്‍ സമിതി റിപ്പോര്‍ട്ട്‌ നടപ്പാക്കാനുള്ള മുന്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ കേന്ദ്രസര്‍ക്കാര്‍ പുനപ്പരിശോധിക്കുകയാണ്‌. ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിന്റെ എല്ലാ സാധ്യതകളും ആരായുകയാണ്‌ വനം പരിസ്ഥിതി മന്ത്രാലയം. പരിസ്ഥിതി സ്നേഹികളുടെ നിരന്തരമായ ആവശ്യമാണ്‌ പ്രശസ്ത ശാസ്ത്രജ്ഞനായ മാധവ്‌ ഗാഡ്ഗില്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട്‌ വീണ്ടും പരിശോധിക്കുക വഴികേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്‌.
കേന്ദ്രസര്‍ക്കാര്‍ മാധവ്‌ ഗാഡ്ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കുന്നതിന്റെ സാധ്യതകള്‍ ആരായുമ്പോള്‍ പശ്ചിമഘട്ടത്തില്‍ അധിവസിക്കുന്ന ജനങ്ങളെ പൂര്‍ണ്ണമായും സംരക്ഷിച്ചുകൊണ്ട്‌ ഖാനി, ക്വാറി പ്രവര്‍ത്തനങ്ങള്‍ തടയുകയാണ്‌ ലക്ഷ്യമെന്ന്‌ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.