പട്ടൗഡി ഇന്ത്യന്‍ ക്രിക്കറ്റിന് ആത്മവിശ്വാസം പകര്‍ന്നു നല്‍കി - പ്രധാനമന്ത്രി

Friday 23 September 2011 2:55 pm IST

ന്യൂയോര്‍ക്ക്‌: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ ക്യാപ്ടന്‍ മന്‍സൂര്‍ അലിഖാന്‍ പട്ടൗഡിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അനുശോചിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്‌ പുതിയ ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ പ്രതിഭയായിരുന്നു പട്ടൗഡിയെന്ന്‌ പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പട്ടൗഡിയുടെ നിര്യാണത്തില്‍ കുടുംബത്തിനുണ്ടായ ദു:ഖത്തില്‍ അദ്ദേഹത്തിന്റെ ആയിരക്കണക്കിന് വരുന്ന ആരാധകരോടൊപ്പം താനും പങ്കു ചേരുന്നതായും മന്‍മോഹന്‍ പറഞ്ഞു. സാഹസികനും പ്രഗത്ഭനുമായ ക്യാപ്റ്റനായിരുന്നു പട്ടൗഡി. പട്ടൗഡി കളി നിര്‍ത്തിയതിനുശേഷവും ഒരു മാതൃകാ കളിക്കാരനായും കളിയിലെ മാന്യതയുടെ പ്രതീകമായും തുടര്‍ന്നുവെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി ന്യൂയോര്‍ക്കിലാണ് മന്‍മോഹന്‍സിങ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.