കൊച്ചി: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ല സാക്ഷരതാ മിഷന് 1500 വീട്ടുമുറ്റക്ലാസുകള്‍ നടത്തും. യു.എന്‍.ഇ.പി.യുടെ ആഹ്വാനമായ ശബ്ദമുയര്‍ത്തുക, സമുദ്രനിരപ്പ് ഉയരുന്നതിനെതിരെ എന്നതാണ് ക്ലാസുകളുടെ ഉള്ളടക്കം. തൃത്താല പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ സാക്ഷരത തുടര്‍ വിദ്യാകേന്ദ്രങ്ങളാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നത് എറെ ഭീഷണിയാകുന്നത് ചെറുദ്വീപുകള്ക്കാണ്. കൊച്ചിയും ഭീഷണിയിലാണ്.
തെറ്റായ വികസന നയങ്ങളും ജീവിതരീതിയും ഹരിതഗൃഹപ്രഭാവത്തിന് കാരണമാകും. ഇത് പരമാവധി ജനങ്ങളെ നേരിട്ട് പറഞ്ഞു ബോധ്യപ്പെടുത്തുന്നതിനാണ് പരിസ്ഥിതി സൗഹൃദക്ലാസുകള് വഴി ശ്രമിക്കുന്നത്.
25000 പേരോട് നേരിട്ട് സംവദിക്കുന്നതിന് വീട്ടുമുറ്റക്ലാസുകള്‍ വഴി കഴിയുമെന്ന് കരുതുന്നതായി ജില്ല കോര്‍ഡിനേറ്റര്‍ പറഞ്ഞു. ക്ലാസിന് നേതൃത്വം നല്കുന്ന റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം നല്കി. ശാസ്ത്രസാഹിത്യപരിഷത്ത് ജില്ല കമ്മിറ്റിയംഗം കെ.കെ.രവി പരിശീലനത്തിന് നേതൃത്വം നല്കി. ജില്ല പ്രോജക്ട് കോര്‍ഡിനേറ്റര്‍ കെ.വി.രതീഷ് അധ്യക്ഷത വഹിച്ചു. അസി.കോര്‍ഡിനേറ്റര്‍ ആര്.അജിത്ത് കുമാര്‍ സ്വാഗതവും കെ.എം.സുബൈദ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: