കേരളത്തില്‍ കാലവര്‍ഷം ജൂണ്‍ അഞ്ചോടെ എത്തും

Wednesday 4 June 2014 2:09 pm IST

ന്യൂദല്‍ഹി: കേരളത്തില്‍ കാലവര്‍ഷം അടുത്ത 48 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരളത്തില്‍ തെക്ക് കിഴക്കന്‍ കാലവര്‍ഷത്തിന് അനുയോജ്യമായ സാഹചര്യമാണെന്നും കാലവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജൂണ്‍ അഞ്ചോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഒഡീഷ, ആസം, കൊങ്കണ്‍, ഗോവ, കര്‍ണാടകയുടെ തീരപ്രദേശം, തെക്കന്‍ കേരളം എന്നിവിടങ്ങളിലായി ഇടിമിന്നലുണ്ടാകുന്നത് കേന്ദ്രം നിരീക്ഷിച്ചു വരികയാണ്. നാല് വര്‍ഷവും ശരാശരിയും അതിലധികവുമായി ഉണ്ടായി കൊണ്ടിരിക്കുന്ന കാലവര്‍ഷത്തിനേക്കാള്‍ കുറവായിട്ടായിരിക്കും ഇത്തവണ മഴ ലഭ്യമാകുക. 95 ശതമാനം മഴ മാത്രമായിരിക്കും ലഭിക്കുകയെന്നാണ് കണക്ക് കൂട്ടല്‍. ഈ വാര്‍ത്ത കര്‍ഷകര്‍ക്കാണ് തിരിച്ചടിയുണ്ടാക്കിയിരിക്കുന്നത്. രണ്ടു ദിവസമായി സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട മഴ പെയ്യുന്നുമുണ്ട്. കോഴിക്കോട് 27.8 മില്ലമീറ്റര്‍, തൊടുപുഴ 13, തിരുവനന്തപുരം 12, കുമരകം എട്ട് മില്ലീമീറ്റര്‍ മഴയാണ് ഇന്നു രാവിലെ വരെ ലഭിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.