തിരുവനന്തപുരം: ചെങ്ങറയില്‍ ഭൂസമരം നടത്തിയവര്‍ക്ക് ഭൂമി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. പട്ടികജാതിവിഭാഗക്കാര്‍ക്ക് 25 സെന്റ് ഭൂമിയും അല്ലാത്തവര്‍ക്ക് 20 സെന്റ് ഭൂമിയും നല്‍കും. 51 കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ ഭൂമി ലഭിക്കുക.
കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജ് സംബന്ധിച്ച് തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചര്‍ച്ച നടത്താനും തീരുമാനിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായാണ് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. ധനഗതാഗത മന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കും. ചര്‍ച്ചയ്ക്കു ശേഷം പുനരുദ്ധാരണ പാക്കേജിനുള്ള തുക വകയിരുത്തും.
പൊതുമരാമത്ത് വകുപ്പിലെ കരാര്‍ ജോലിക്കാരുടെ ഒരു മാസത്തെ ശമ്പള കുടിശിക കൊടുത്തു തീര്‍ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: