ന്യൂദല്‍ഹി: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിെന്റ കാറില്‍ എസ്കോര്‍ട്ട് കാര്‍ ഇടിച്ചു. മോഹന്‍ ഭാഗവത് സുരക്ഷിതനാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ ഉച്ചയോടെ ദല്‍ഹി കന്റോണ്‍മെന്റിലെ പരേഡ് റോഡില്‍ വച്ചാണ് സംഭവം. ഗോരഖ്പൂരിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യെ മോഹന്‍ ഭാഗവതിന്റെ എസ്കോര്‍ട്ട് കാറില്‍ മറ്റൊരു കാര്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ എസ്കോര്‍ട്ട് കാര്‍ മോഹന്‍ ഭാഗവതിെന്റ കാറിന്റ പിന്‍ഭാഗത്ത് ചെറുതായി തട്ടുകയായിരുന്നു. തുടര്‍ന്ന് ഭാഗവത് തന്റെ സ്വകാര്യകാറിലാണ് അപകട സ്ഥലത്തു നിന്ന് വിമാനത്താവളത്തിലേക്ക് പോയത്. സര്‍സംഘചാലക് സുരക്ഷിതനാണ്, അദ്ദേഹം യാത്ര തുടരുകയും ചെയ്തു. പിന്നീട്് ആര്‍എസ്എസ് വക്താവ് രാംമാധവ് ട്വിറ്ററില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: