ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന്റെ പശ്ചാത്തലത്തില്‍ എഐസിസി പുനസംഘടിപ്പിക്കുന്നു. പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാലുടന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര സംസ്ഥാന ഘടകങ്ങളില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനം കാഴ്ച്ചവെച്ച സംസ്ഥാനങ്ങളിലെ ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്നതടക്കമുള്ള നടപടികളും സ്വീകരിച്ചേക്കും.
പതിനാറാം ലോക്സഭയുടെ അദ്യസമ്മേളനം ഇന്ന് ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വ്യാപക അഴിച്ചുപണികളുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ലോതക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെറും 44 സീറ്റുകള്‍ മാത്രം നേടാനെ സാധിച്ചിരുന്നുള്ളൂ. ദല്‍ഹി, രാജസ്ഥാന് തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായിരുന്നില്ല.
കനത്ത തോല്‍വിയുടെ അടിസ്ഥാനത്തില്‍ ദല്‍ഹിയില്‍ നേരത്തെ കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇവിടെ ആകെയുള്ള ഏഴ് സീറ്റുകളും ബിജെപിക്കാണ് ലഭിച്ചത്. പലയിടങ്ങളിലും ആം ആദ്മി പാര്‍ട്ടിയാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: