ബ്രിസ്ബെയ്ന്‍: ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് പുരസ്കാരം ഓസ്ട്രേലിയന്‍ ടീം ഏറ്റുവാങ്ങി. റാങ്കിങ്ങില്‍ ഒന്നാമതുള്ള ടീമിനു ഐസിസി നല്കുന്ന ദണ്ഡ് ഓസീസ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് കൈപ്പറ്റി. ക്രിക്കറ്റ് സീസണിനു മുന്നോടിയായി ബ്രിസ്ബെയ്നില്‍ ഒരുക്കിയ പരിശീലന ക്യാംപായിരുന്നു സമ്മാനദാന വേദി.
ആഷസിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലും നേടിയ ജയങ്ങളാണ് 2009നുശേഷം കങ്കാരുപ്പടയെ ടെസ്റ്റ് ക്രിക്കറ്റിലെ നമ്പര്‍ വണ്‍ പദവിയിലെത്തിച്ചത്. മെയ് ഒന്നിലെ റാങ്കിങ്ങിനെ അടിസ്ഥാനമാക്കിയാണ് അവാര്‍ഡ് ജേതാവിനെ നിശ്ചയിക്കുന്നത്. അന്ന് ദക്ഷിണാഫ്രിക്കയെ ഓസീസ് പിന്തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: