കോഴിക്കോട്: മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും ചേര്‍ന്ന് മനുഷ്യക്കടത്ത് നടന്നില്ലെന്ന് പ്രഖ്യാപിച്ചത് മുഖ്യമന്ത്രി മുസ്ലിംലീഗിന് മുമ്പില്‍ മുട്ടുമടക്കിയിരിക്കുന്നതിനുള്ള തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു. നിയമത്തെ വ്യാഖ്യാനിക്കാനുള്ള അവകാശം ഭരണഘടനപരമായി മന്ത്രിമാര്‍ക്കില്ല.
രാഷ്ട്രീയ താല്പര്യങ്ങള്ക്കുവേണ്ടി നിയമം അട്ടിമറിക്കുകയാണ് ചെയ്തിരിക്കുന്നത്. തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം. മനുഷ്യക്കടത്ത് കേസ് അട്ടിമറിക്കപ്പെടുമെന്ന് ബിജെപി ഉന്നയിച്ച സംശയം യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. ഈ നിയമവിരുദ്ധ സമീപനം ജനശ്രദ്ധയിലെത്തിക്കാനും സമരപരിപാടികള്‍ ആവിഷ്ക്കരിക്കാനും ബിജെപി തയാറാവും. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: