അന്വേഷണം അട്ടിമറിക്കുന്നു: ശോഭാ സുരേന്ദ്രന്‍

Wednesday 4 June 2014 9:36 pm IST

ന്യൂദല്‍ഹി: അന്യസംസ്ഥാനത്ത്‌ നിന്ന്‌ കേരളത്തിലേക്ക്‌ കുട്ടികളെ കടത്തികൊണ്ടുവന്ന വന്ന സംഭവം മനുഷ്യക്കടത്ത്‌ അല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്‌, അന്വേഷണം അട്ടിമറിക്കുന്നതിന്‌ വേണ്ടിയാണെന്ന്‌ ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
കേസ്‌ അന്വേഷിക്കാന്‍ പാടില്ലെന്നും എഫ്‌.ഐ.ആര്‍ റദ്ദാക്കണമെന്നുമുള്ള വാദം ലീഗിന്റെ തീവ്രവാദ സ്വഭാവമാണ്‌ കാണിക്കുന്നത്‌. മനുഷ്യക്കടത്താണെന്ന്‌ ആദ്യം സമ്മതിച്ച ആഭ്യന്തര വകുപ്പും ലീഗിന്റെ ഭീഷണിക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞിരിക്കുകയാണ്‌. സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സിയെ കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.