മുംബൈ: ഷാസിയ ഇല്‍മിക്കും ക്യാപ്റ്റന്‍ ഗോപിനാഥിനും പിന്നാലെ വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ദമാനിയയും ആംആദ്മിപാര്‍ട്ടിയില്‍ നിന്ന് രാജി വച്ചു.
പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗവും കണ്‍വീനറുമായിരുന്നു അഞ്ജലി. മുംബൈയിലെ പാര്‍ട്ടി ഓഫീസിലെത്തി അഞ്ജലി രാജി സമര്‍പ്പിച്ചു. സ്വകാര്യ കാരണങ്ങളാലാണ് താന്‍ രാജി വയ്ക്കുന്നതെന്നും ഇക്കാര്യം മാധ്യമങ്ങള്‍ വിവാദമാക്കരുതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
തനിക്ക് കേജ്രിവാളുമായി അടുത്ത ബന്ധമാണുള്ളതെന്നും അഞ്ജലി വ്യക്തമാക്കി. അതേസമയം അഞ്ജലിയുടെ രാജിയെ കുറിച്ച് പ്രതികരിക്കാന്‍ മുംബൈയിലെ പാര്‍ട്ടി ഭാരവാഹികള്‍ തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: