മോദി മോഡല്‍ കൊള്ളാമെന്ന്‌ തരൂര്‍

Thursday 5 June 2014 9:29 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കേന്ദ്രീകൃത സമീപനം അഭിനന്ദനീയമെന്ന്‌ കോണ്‍ഗ്രസ്‌ എംപിയും മുന്‍ കേന്ദ്ര മന്ത്രിയുമായ ശശി തരൂര്‍. കാര്യങ്ങള്‍ സ്പഷ്ടമായി പറയുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ രീതി സ്വാഗതാര്‍ഹമെന്നും തരൂര്‍ പറഞ്ഞു.
സര്‍ക്കാരിലെ ഉന്നത വ്യക്തികളുടെ ക്രിയാത്മകവും സമഗ്രവുമായ ഭാഷയെ അഭിനന്ദിക്കുന്നു. അതിനെ മറക്കാന്‍ പാകത്തില്‍ പ്രതിപക്ഷം അപരിഷ്കൃതരാകാന്‍ പാടില്ല, തരൂര്‍ പറഞ്ഞു.
വമ്പന്‍ ജയം നല്‍കിയ അമിത ആത്മവിശ്വാസത്തെയും ആഘോഷ ലഹരിയെയുമൊക്കെ മോദിയും ബിജെപിയും വകഞ്ഞുമാറി. സര്‍ക്കാരിലെ വ്യത്യസ്ത മുഖമാണ്‌ മോദി.
വികസനത്തിന്റെയും നവീനതയുടെയും അവതാരമാണ്‌ മോദിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, തരൂരിന്റേത്‌ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായില്ലെന്നും കോണ്‍ഗ്രസ്‌ പ്രതികരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.