ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി സെപ്തംബറില്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് മോദിയെ ഒബാമ വിളിച്ച് അനുമോദിക്കുകയും അമേരിക്കയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെപ്തംബറില്‍ മോദി അമേരിക്ക സന്ദര്‍ശിക്കുന്നത്. വാഷിങ്ങ്ടണില്‍ വെച്ചാകും ചര്‍ച്ച.
തീയതി സംബന്ധിച്ച് ചര്‍ച്ച നടന്നുവരികയാണ്്. ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ പൊതു സമ്മേളനത്തിനിടെയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ- അമേരിക്കന്‍ നയതന്ത്ര ബന്ധത്തിനു വിള്ളല്‍ വീഴ്ത്തിയ ദേവയാനി ഖൊബ്രഗഡെ സംഭവവും ചര്‍ച്ച ചെയ്തേക്കും. ഒരിക്കല്‍ മോദിക്ക് വിസ നിഷേധിച്ച രാജ്യമാണ് അമേരിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: