ശ്രീരാമകൃഷ്ണസാഹസൃ

Friday 23 September 2011 10:52 pm IST

കാമക്രോധാദികളാകുന്ന മൃഗങ്ങള്‍ ഭഗവദ്‌ ഭക്തിയാകുന്ന പുലിയാല്‍ സ്വയം ഹതരായിട്ട്‌ അതിന്റെ തുറന്ന വായയ്ക്കിരയായിത്തിരുന്നു. ഈ ഭക്തിമാര്‍ഗത്തില്‍ അന്തിരിന്ദ്രിയനിഗ്രഹം സ്വാഭാവികമായിട്ടുണ്ടാകുന്നു. എന്തുകൊണ്ടെന്നാല്‍ ഇതില്‍ വിഷയസുഖം മനുഷ്യര്‍ക്കു അരോചതമായിരിയ്ക്കും. ദുര്‍മാര്‍ഗത്തില്‍ പ്രവര്‍ത്തിയ്ക്കുന്നവന്‌ സന്മാര്‍ഗത്തിലേയ്ക്ക്‌ വരുവാന്‍ വളരെ പ്രയാസമുണ്ട്‌. ഗുരുവിന്റെ ഉപദേശം കേള്‍ക്കണം.മുക്തിയ്ക്കെല്ലാവരും അര്‍ഹരാണ്‌. ഒരു ജന്മംകൊണ്ടുതന്നെ മോക്ഷം കിട്ടിയെന്നുവരില്ല. അനേകം ജന്മം പിന്നിട്ടേ മുക്തിരൂപമായ ആ പരമഗതി ലഭിക്കൂ. ഗുജറാത്തി സ്ത്രീ ദീര്‍ഘകാലത്തെ പരിചയം കൊണ്ടാണ്‌ ശിരസ്സില്‍ നിറകുടം വഹിച്ചുവര്‍ത്തമാനം പറഞ്ഞു ചിരിച്ചുകൊണ്ടുപോകുന്നത്‌. ജനകമഹാരാജാവ്‌ ഭഗവദ്ഭക്തനായിരുന്നു. അതോടൊപ്പം കര്‍മ്മനിരതനുമായിരുന്നു. അതുപോലെ, ഭഗവത്പാദഭക്തന്‌ കുടുംബകാര്യാദികളന്വേഷിക്കുന്നതുകൊണ്ട്‌ ലാലിന്യമൊന്നും പറ്റില്ല. കര്‍മ്മങ്ങള്‍ ചെയ്യുന്നതുകൊണ്ടുതന്നെ ജ്ഞാനം ലഭിക്കുന്നതാണ്‌. സംസാരം കര്‍മ്മഭൂമിയാകുന്നു. ചെയ്യുന്ന കര്‍മ്മമാകട്ടെ നിഷ്കാമമായിരിക്കണം. ചെയ്യേണ്ടതും ചെയ്യരുതാത്തതും സദ്ഗുരൂപദേശത്താല്‍ തിരിച്ചറിയണം. സത്കര്‍മ്മം ചെയ്തുകൊണ്ടിരുന്നാല്‍ മനോമാലിന്യം പതുക്കെ പതുക്കെ നശിക്കും. നല്ല വൈദ്യന്‍ ദീനം മാറുവാന്‍ ഔഷധം കൊടുക്കുന്നു. രോഗം മാറുന്നതുവരെ അയാള്‍ രോഗിയെ വിട്ടുമാറുന്നതല്ല. ഗൃഹസ്ഥന്‌ മനോദോഷം കൊണ്ട്‌ അന്നന്നുണ്ടാകുന്ന ഹാനി, സന്ന്യാസം സ്വീകരിക്കുന്നതുകൊണ്ട്‌ തീര്‍ത്തും നികത്താവുന്നതാണ്‌. ഒന്നാമത്‌ ജനകനില്‍ നിന്നും രണ്ടാമത്ത്‌ ഉപനയനത്തില്‍ നിന്നും മൂന്നാമത്‌ സന്ന്യാസത്തില്‍ നിന്നുമായി മനുഷ്യന്‌ ജീവിതത്തില്‍ മൂന്നു ജന്മമുണ്ട്‌. സകല പ്രമാണികളുടെ ഹൃദയത്തില്‍ ദൈവം ഉണ്ട്‌. ശരി. എന്നാലും സജ്ജനങ്ങളുമായാണ്‌ സംസര്‍ഗ്ഗം ചെയ്യേണ്ടത്‌, ദുര്‍ജ്ജനങ്ങളുമായിട്ടല്ല .ഈശ്വരരൂപമാണെന്ന്‌ കരുതി ആരെങ്കിലും ആനയെ ആലിംഗനം ചെയ്യാന്‍ ആഗ്രഹിക്കുമോ? 'ആനയുടെ അടുത്തുനിന്ന്‌ ഓടിപ്പോവുക' എന്നു പറയുന്നവനിലും ഈശ്വരനില്ലേ? (ഈശ്വരന്റെ വാക്ക്‌ അനുസരിക്കേണ്ടതല്ലേ?) ജലം ഈശ്വരന്‍ തന്നെ: ശരിയാണ്‌. പക്ഷേ പൂജയ്ക്കും പാത്രം കഴുകാനും വസ്ത്രം തിരുമ്പാനും വെള്ളം വെച്ചേറെ വേണം. ഭക്തനും അഭക്തനും സാധുവും അസാധുവും രണ്ടു കൂട്ടരും ഈശ്വര സ്വരൂപന്മാര്‍ തന്നെ. എല്ലാലും ഭക്തനും സാധുക്കളുമായാണ്‌ കൂടിക്കഴിയേക്കത്‌, ദുഷ്ടരോടല്ല. ചിലരുമായി കൂടിക്കഴിയാം, ചിലരുമായി സംഭാഷണം ചെയ്യാം. ചിലരുമായി സംഭാഷണം പോലും വര്‍ജ്ജ്യമാകുന്നു. എല്ലാവരോടും എല്ലായ്പോഴും ഒരേ തരത്തില്‍ പെരുമാറരുത്‌. വിഷയാസക്തന്മാര്‍ വന്നു "ഇവിടെ ഭവാന്‍ മാത്രമാകുന്നു ധ്യാനത്തെയും ദാനത്തെയും ജ്ഞാനത്തെയും സര്‍വാത്മനാ ആശ്രയിച്ചു കഴിയുന്നത്‌" എന്ന്‌ സ്തുതിക്കും. പക്ഷേ, ഇങ്ങനെയുള്ളവരുടെ സ്തുതി, ശിരസ്സില്‍ കനത്തില്‍ വീഴുന്ന പ്രഹരമാണെന്ന്‌ നീ ധരിക്കണം. ശവം കണ്ട കഴുക്കളെപ്പോലെ അവര്‍ നാലുപുറത്തുനിന്ന്‌ നിന്റെ ചുറ്റും വന്നുകൂടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.