കോട്ടയം: കേരള സ്റ്റേറ്റ് ബുക്ക്മാര്‍ക്കിന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ ബുക്ക്മാര്‍ക്ക് മേധാവി ബാബു കുഴിമറ്റം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചു. മികച്ച ഗ്രന്ഥകാരനുള്ള അവാര്‍ഡ് പ്രൊഫ. തുമ്പമണ്‍ തോമസിനും, മാധ്യമപുരസ്കാരം കൈരളി ടീവിയുടെ മാമ്പഴം പ്രോഗ്രാമിനും നല്‍കും. അച്ചടിമാധ്യമ രംഗത്തെ മികച്ച സംഭാവനയ്ക്കും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്കും ഉള്ള അവാര്‍ഡുകള്‍ പിന്നീട് പ്രഖ്യാപിക്കും. മലയാളഭാഷാ വര്‍ഷാചരണത്തിന്റെ ഭാഗമായി ഭാഷയെയും സാഹിത്യത്തെയും വായനയെയും പ്രോത്സാഹിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം. പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധപ്പെടുത്തിയ മലയാളത്തിന്റെ വേരുകള്‍ എന്ന ഗ്രന്ഥത്തിനാണ് പ്രൊഫ. തുമ്പമണ്തോമസിന് അവാര്‍ഡ് ലഭിച്ചത്. ഗ്രന്ഥകാരനും സാഹിത്യനിരൂപകനുമായ പ്രൊഫ. തുമ്പമണ്‍ തോമസിന്റെ സമഗ്രസംഭാവനയെ ആദരിച്ചുകൊണ്ടും കൂടിയാണ് പുരസ്കാര സമര്‍പ്പണം നടത്തുന്നത്.
ജോസഫ് ഇലവുംമൂട്, പ്രൊഫ. സജു മാത്യു, കൈക്കുളങ്ങര സ്വാമിനാഥന്, സുനില്‍ മാടപ്പള്ളി എന്നിവരടങ്ങിയ സമിതിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രൊഫ. തുമ്പമണ്‍ തോമസിനുള്ള അവാര്‍ഡ് സാംസ്കാരിക മന്ത്രി അദ്ദേഹത്തിന്റെ വീട്ടിലെത്തി സമര്‍പ്പിക്കും. മറ്റ് അവാര്‍ഡുകള്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സാംസ്കാരികമന്ത്രി കെ.സി ജോസഫ് വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ജോസഫ് ഇലവുംമൂട്, പ്രൊഫ. സജു മാത്യു, കൈക്കുളങ്ങര സ്വാമിനാഥന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: