ആലുവ: ജനസേവ ശിശുഭവന്, കേരള ആക്ഷന്‍ ഫോഴ്സ്, വിമന്‍സ് ട്രെയിനിങ്ങ് സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ 14-ാം തീയതി ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ എറണാകുളം നോര്‍ത്ത് ടൗണ്‍ഹാളില്‍ വച്ച് സ്ത്രീകള്‍ക്ക് സൗജന്യ സ്വയംതൊഴില്‍ പരിശീലനം നല്കുന്നു. ജ്വല്ലറി മെയ്ക്കിങ്ങ്, ബൊക്കെ, കളിപാട്ടം, കാര്‍പ്പറ്റ്, ബ്യൂട്ടീഷന് കോഴ്സ്, ജാമുകള്‍, അച്ചാറുകള്‍, പേപ്പര്‍ബാഗ്, മെഴുകുതിരി, നോട്ട്ബുക്ക്, കുട, വെജിറ്റബിള്‍ കാര്‍വിംഗ് എന്നിവയിലാണ് പരിശീലനം കൊടുക്കുന്നത്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ 13-ാം തീയതിക്ക് മുമ്പായി താഴെപറയുന്ന ഫോണ്‍ നമ്പറില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന് അറിയിക്കുന്നു. ഫോണ്‍: 0484 2603379, 2604921, 9747474715.
പ്രതികരിക്കാൻ ഇവിടെ എഴുതുക: