കാക്കനാട്: അത്താണി ഭവനസമുച്ചയത്തിലെ അന്തേവാസികളുടെ വിവാദമായ കുടിയൊഴിപ്പിക്കല്‍ ഗ്രാമത്തിനെതിരെ ബിജെപി നേതാക്കള്‍ ഇന്ന് മന്ത്രി അനൂപ് ജേക്കബിനെയും ജില്ലാ കളക്ടറേയും കാണും.
ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന തൃക്കാക്കര നിയോജകമണ്ഡലത്തിലെ എംഎല്‍എയായ ബെന്നി ബെഹനാനും എംപി കെ.വി. തോസും ഇതേവരെ ഇവിടം സന്ദര്‍ശിക്കാത്തത് മനഃസാക്ഷിക്കുത്തുകൊണ്ടാണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത്, വൈസ് പ്രസിഡന്റ് സജികുമാര്ഏ വിഎച്ച്പി വിഭാഗ് സെക്രട്ടറി എന്‍.ആര്. സുധാകരന്, ബിജെപി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സോമന് വാളവക്കാട് എന്നിവരാണ് ബന്ധപ്പെട്ട അധികൃതരെ കാണുന്നത്. മന്ത്രി കെ.എം. മാണിയേയും ഭവനനിര്‍മ്മാണബോര്‍ഡ് അധികൃതരേയും ഇവര്‍ കാണും. ബദല്‍ സംവിധാനത്തെക്കുറിച്ചും ഇവര്‍ ചര്‍ച്ച ചെയ്യും. ജനരോഷത്തെ ഭയന്ന് ഭവനനിര്‍മ്മാണബോര്‍ഡ് ഇവരെ കുടിയൊഴിപ്പിക്കുന്ന നടപടി നിര്‍ത്തിവച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: