ന്യൂജേഴ്സി: ലോകകപ്പ് ഫുട്ബോളിന് മുന്നോടിയായി ഇന്ന് മെക്സിക്കോക്കെതിരെ നടക്കുന്ന സൗഹൃദ പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ നായകനും സൂപ്പര്‍താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കില്ല. പരിക്കിനെ തുടര്‍ന്നാണ് മത്സരത്തില്‍ നിന്ന് റൊണാള്‍ഡോ പിന്മാറിയത്. ക്രിസ്റ്റ്യാനോയെകൂടാതെ റൗള്‍ മിറെലസ്, പെപ്പെ തുടങ്ങിയവരും ഇന്നത്തെ മത്സരത്തില്‍ പോര്‍ച്ചുഗലിന് വേണ്ടി കളത്തിലിറങ്ങില്ല. ഗ്രൂപ്പ് ജിയില്‍ ജര്‍മ്മനിക്കും ഘാനക്കും അമേരിക്കക്കുമൊപ്പമാണ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ കളിക്കുന്നത്. ജൂണ്‍ 16ന് ജര്‍മ്മനിക്കെതിരെയാണ് അവരുടെ ആദ്യപോരാട്ടം. 22ന് അമേരിക്കക്കെതിരെയും 26ന് ഘാനക്കെതിരെയും പറങ്കികള്‍ ലോകകപ്പിലെ മറ്റു മത്സരങ്ങള്‍ കളിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: