ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വരുന്ന മാസങ്ങള്‍ തിരക്കിട്ട വിദേശ യാത്രകളുടേത്.
ഈ മാസം ഒടുവിലാണ് പ്രധാനമന്ത്രിയുടെ പ്രഥമ യാത്ര തുങ്ങുന്നത്. ആദ്യം ഭൂട്ടാനിലേക്കാണ്. ജപ്പാെന്റ ക്ഷണം ലഭിച്ചിട്ടുണ്ട്. ജൂലൈയില്‍ അദ്ദേഹം ജപ്പാന് സന്ദര്‍ശിച്ചേക്കും. ജൂലൈ മൂന്നാം വാരം ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനത്തില്‍ മോദി പങ്കെടുത്തേക്കും. അതിനു ശേഷം അമേരിക്ക സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇതിെന്റ തീയതിയും തീരുമാനിച്ചിട്ടുണ്ടെങ്കിലും പുറത്തു വിട്ടിട്ടില്ല.സെപ്തംബറിലായിരിക്കും അമേരിക്കന്‍ സന്ദര്‍ശനം. ആദ്യം മോദിയെ ക്ഷണിച്ച രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: