പാലക്കാട്: സോഷ്യലിസ്റ്റ് ജനതയെ വീണ്ടും ഇടതു മുന്നണിയിലേക്ക് അടുപ്പിക്കാന്‍ സിപിഎം നീക്കം. എം.പി. വീരേന്ദ്രകുമാര്‍ പഴയനിലപാടുകളിലേക്ക് തിരിച്ച് പോകുകയാണെങ്കില്‍ ഇടത് മുന്നണിയിലേക്ക് തിരിച്ച് വരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എ. കെ. ബാലന് പറഞ്ഞു. അദ്ദേഹത്തെ പോലുള്ളവര്‍ തിരിച്ചുവന്ന് എല്‍ഡിഎഫ് ശക്തിപ്പെടുത്തേണ്ടതാണെന്നും ബാലന് പറഞ്ഞു. ഇടതുമുന്നണി തനിക്ക് സ്വീകാര്യമാണോയെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ബാലന് പറഞ്ഞു.
ലോക്സഭാ തെരഞ്ഞടുപ്പില്‍ വന്‍ചതിയാണ് കോണ്‍ഗ്രസ് ചെയ്തിരിക്കുന്നത്. ഇനിയും അത് തുടരുമെന്ന് ബാലന് പറഞ്ഞു. വീരേന്ദ്രകുമാറിന്റെ ഇടത് മുന്നണിയിലേക്ക് വരുന്നതിനെ സംബന്ധിച്ച് ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുമുന്നണിയിലെ പലരും മുന്നണി വിട്ട് പോയതോടെയാണ് പണ്ട് തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമം നടത്തുന്നത്. ജോസഫ് വിഭാഗം ആദ്യം മുന്നണി വിട്ടു. പിന്നിട് സോഷ്യലിസ്റ്റ് ജനതയും കഴിഞ്ഞ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ആര് എസ് പി യും ഇടതുമുന്നണി വിട്ടിരുന്നു. സിപിഎം ചതിച്ചുവെന്ന് പറഞ്ഞാണ് നേരത്തെ വീരേന്ദ്രകുമാര്‍ വിഭാഗം ഇടതുമുന്നണി വിട്ടത്. എന്നാല്‍ മാത്യു.ടി.തോമസിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഇടതുമുന്നണിയില്‍ തന്നെ തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: