യെമനില്‍ വിമതര്‍ക്ക് നേരെ ആക്രമണം ; 5 മരണം

Saturday 24 September 2011 11:05 am IST

സന: യെമനില്‍ തലസ്ഥാനമായ സലായില്‍ വിമതര്‍ക്കു നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ അഞ്ച് പേര്‍ മരിച്ചു. പ്രസിഡന്‍റ് അലി അബ്ദുള്ള സലെ യെമനില്‍ തിരിച്ചെത്തിയ ഉടനെയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ 10 പേര്‍ക്കു പരുക്കേറ്റു. വെള്ളിയാഴ്ച അര്‍ദ്ധരാത്രി പ്രസിഡന്റ് അബ്ദുള്ള സാലിയുടെ മകന്‍ അഹമ്മദിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ് പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ചത്. സൈന്യം മോര്‍ട്ടാര്‍ ആക്രമണവും നടത്തി. ആഴ്ചകളായി പ്രസിഡന്റിന്റെ മടങ്ങിവരവിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി സാലി തലസ്ഥാനമായ സനായില്‍ എത്തിയത്. പ്രസിഡന്റിന്റെ മടങ്ങിവരവില്‍ സലെ അനുകൂലികള്‍ ആഹ്ളാദ പ്രകടനം നടത്തി. സബീന്‍ ചത്വരത്തില്‍ തടിച്ചു കൂടിയ അനുകൂലികള്‍ മുദ്രാവാക്യം മുഴക്കി. മൂന്നു മാസമായി സൗദി അറേബ്യയില്‍ ചികിത്സയിലായിരുന്നു സലെ. ആര്‍ക്കെതിരെയും വൈരാഗ്യത്തോടെയല്ല മറിച്ച് സമാധാനത്തിന്റെ സന്ദേശവാഹകനായാണ് താന്‍ രാജ്യത്ത് തിരിച്ചെത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.