എലിപ്പനി ബാധിച്ച് രണ്ട് മരണം കൂടി

Saturday 24 September 2011 1:22 pm IST

കോഴിക്കോട് : എലിപ്പനി ബാധിച്ച്‌ സംസ്ഥാനത്ത്‌ രണ്ട്‌ പേര്‍ കൂടി മരിച്ചു. കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗോവിന്ദാപുരം കളത്തില്‍ത്തൊടി കൊമ്മേരി സ്വദേശിനി സരോജിനി(65), കാസര്‍കോട്‌ കാഞ്ഞങ്ങാട്‌ ചുള്ളിക്കര തൂങ്ങല്‍ കോളനിയിലെ ഗണേഷ്‌ (28) എന്നിവരാണ്‌ മരിച്ചത്‌. ഗണേഷ്‌ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെയും ഒരു എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മണിയൂര്‍ സ്വദേശി രാജീവന്‍ എന്നയാളാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്. ഒരു പനി മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പെരുവട്ടൂര്‍ സ്വദേശി ശാന്തയാണ് മരിച്ചത്. അതേസമയം പകര്‍ച്ചവ്യാധികളെ കുറിച്ച് പഠിക്കാനെത്തിയ സംഘം കോഴിക്കോട്ട് സന്ദര്‍ശനം തുടരുകയാണ്. 49 പേരാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ കോഴിക്കോട്ട് എലിപ്പനി ബാധിച്ച് മരിച്ചത്. ഇക്കാര്യം വളരെ ഗൌരവത്തോടെയാണ് കേന്ദ്ര സംഘം കാണുന്നത്. ജില്ലയില്‍ ഒളവണ്ണയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ എലിപ്പനി മരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സംഘം ശേഖരിച്ചു. ഒളവണ്ണ പ്രദേശത്ത് അഞ്ച് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. 12 പേര്‍ക്ക് എലിപ്പനിയുടെ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒളവണ്ണയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സന്ദര്‍ശനം നടത്തുകയാണ്. ജില്ലാ മെഡിക്കല്‍ ഓഫീസറുമായും വിദഗ്ദ്ധ സംഘം ചര്‍ച്ചകള്‍ നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.