നാദാപുരത്ത്‌ 10 സ്റ്റീല്‍ ബോംബുകള്‍ പിടികൂടി

Saturday 24 September 2011 12:41 pm IST

കോഴിക്കോട്‌: നാദാപുരത്തിനടുത്ത്‌ കുമ്മങ്കോട്‌ ഹെല്‍ത്ത്‌ സെന്ററിന്‌ സമീപം പത്ത്‌ സ്റ്റീല്‍ ബോംബുകള്‍ പിടികൂടി. ഇന്ന്‌ രാവിലെ 9.30 ഓടെയാണ്‌ സംഭവം. റോഡിലെ അഴുക്കുചാലിനുള്ളില്‍ പ്ലാസ്റ്റിക്ക്‌ ബക്കറ്റില്‍ ഈര്‍ച്ചപ്പൊടി നിറച്ച്‌ അതില്‍ ബോംബുകള്‍ പൂഴ്ത്തി വച്ച നിലയിലായിരുന്നു. റൂറല്‍ എസ്‌.പിയുടെ പ്രത്യേക സ്ക്വാഡും നാദാപുരം എസ്‌.ഐ.എം.സുനില്‍കുമാറും ചേര്‍ന്നുള്ള സംയുക്ത തെരച്ചിലിലാണ്‌ ബോംബുകള്‍ പിടികൂടിയത്‌. ബോംബുകളെല്ലാം ഏറ്റവും പുതിയവയാണെന്നും ഈയിടെ കൊണ്ടുവന്നത്‌ സൂക്ഷിച്ചതാകാനാണ്‌ സാധ്യതയെന്നും പോലീസ്‌ പറഞ്ഞു. നാദാപുരം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.