തലശേരിയില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Saturday 24 September 2011 11:50 am IST

കണ്ണൂര്‍: തലശേരിയില്‍ കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ കോറോം വനിതാ പോളിടെക്‌നിക്ക്‌ വിദ്യാര്‍ത്ഥിനി ശ്രീകണ്ഠപുരം നിടിയേങ്ങയിലെ കൃഷ്‌ണന്റെ മകള്‍ അശ്വതി (20), പയ്യന്നൂര്‍ കാങ്കോല്‍ ആലക്കാട്‌ ദേവീസഹായം യു.പി.സ്കൂളിനടുത്തെ കീരന്‍കൂലോത്ത്‌ കൃഷ്‌ണന്‍ നമ്പൂതിരിയുടെ മകന്‍ ഓട്ടോ ഡ്രൈവര്‍ രാജേഷ്‌ (28) എന്നിവരെയാണ്‌ ഇന്ന്‌ പുലര്‍ച്ചെ കുയ്യാലി റെയില്‍വെ ഗേറ്റിനടുത്ത്‌ റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. റെയില്‍വെ സ്റ്റേഷനില്‍ ട്രെയിന്‍ കയറാന്‍ വരന്നവരാണ്‌ ഇരുവരെയും മരിച്ച നിലയില്‍ കണ്ടത്‌. തുടര്‍ന്ന്‌ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിക്കുകയായിരുന്നു. പോലീസ്‌ അന്വേഷണം ആരംഭിച്ചു‌. ട്രെയിന്‍ വരുമ്പോള്‍ ഇരുവരും റെയില്‍പാളത്തില്‍ കെട്ടിപ്പിടിച്ച്‌ കിടന്നതായാണ്‌ പോലീസ്‌ നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ വ്യക്‌തമായത്‌. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ ചിന്നിചിതറിയിട്ടുണ്ട്‌. സമീപത്ത്‌ നിന്ന്‌ ചുവന്ന ബാഗും കണ്ടെടുത്തു. സുശീലയാണ് അശ്വതിയുടെ അമ്മ. ഒരു സഹോദരനുണ്ട്‌. രാജേഷിന്റെ അമ്മ സൂഭാഷിണി. ജയകൃഷ്‌ണന്‍, ശ്രീജേഷ്‌ എന്നിവര്‍ സഹോദരങ്ങളാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.