മലപ്പുറം ഡി.എം.ഒയെ സസ്‌പെന്റ് ചെയ്തു

Saturday 24 September 2011 11:23 am IST

മലപ്പുറം: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയ മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫിസറെ സര്‍വീസ് നിന്നു സസ്‌പെന്റ് ചെയ്തു. ഡോക്ടര്‍ സമീറയെയാണ് സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ മന്ത്രി അടൂര്‍ പ്രകാശാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയപ്പോള്‍ ഡി.എം.ഒ ഇല്ലാതിരുന്നതു വീഴ്ചയായി ചൂണ്ടിക്കാട്ടിയാണു നടപടി. ആരോഗ്യമന്ത്രി കോഴിക്കോട്ട് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ വിട്ടു നിന്നിരുന്നു.