കൊല്ലം: ആര്‍എസ്പിയെ വിമര്‍ശിച്ച നടന് മുകേഷ് അറിയാത്ത പണിക്ക് പോകരുതെന്ന് പ്രസ്തവനയുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്. നല്ല കാമേഡിയനാണ് മുകേഷ്. മുകേഷ് ചെയ്ത റോളുകള്‍ ആസ്വദിക്കാറുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ അദ്ദേഹം ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍എസ്പിയുടെ കൊല്ലത്ത് നടക്കുന്ന ലയന സമ്മേളനത്തിലാണ് മുകേഷിനെതിരേ മന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്. ആര്‍എസ്പിയെ മുകേഷ് അപമാനിച്ചു. കൊല്ലത്ത് വന്നാല്‍ ആര്‍എസ്പി എന്ന പാര്‍ട്ടിയെ കാണാം. എന്നാല്‍ സിപിഐയെ കാണാന്‍ എവിടെ പോകണമെന്നും ഷിബു ബേബി ജോണ്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: