ന്യൂദല്‍ഹി : ഭരണം സുതാര്യമാക്കുന്നതിെന്റയും അഴിമതി തടയുന്നതിെന്റയും ഭാഗമായി, എന്‍ഡിഎ സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും ആസ്തി, ബാധ്യതകളും വ്യാപാര ബന്ധങ്ങളും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ രണ്ട് മാസത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ തേടിയിരിക്കുന്നത്.
മന്ത്രിമാര്‍ ആദായനികുതി അടയ്ക്കാന്‍ തുടങ്ങിയ അന്നു മുതലുള്ള കണക്കുകള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കണം. ഇതില്‍ സ്ഥാവര സ്വത്തുക്കള്‍, കടപ്പത്രങ്ങള്‍, ഓഹരികള്‍, ആഭരണങ്ങള്‍, കൈവശമുള്ള പണം എന്നിവ സംബന്ധിച്ചുള്ള വിവരങ്ങള്‍ ജൂലൈ അവസാന വാരത്തോടെ പ്രധാനമന്ത്രിക്ക്് സമര്‍പ്പിക്കണം. കൂടാതെ രാഷ്ട്രീയ വൈരാഗ്യത്തോടെ മന്ത്രിമാര്‍ ഉദ്യോഗസ്ഥരോട് പെരുമാറരുതെന്നും അവരുടെ ജോലി പ്രതിസന്ധിയിലാക്കുന്ന വിധത്തിലുള്ള നടപടി സ്വീകരിക്കരിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.സര്‍ക്കാരിന് സാധന സാമഗ്രികള്‍ കൈമാറ്റം ചെയ്യുന്ന വ്യാപാരങ്ങളില്‍ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍ ഏര്‍പ്പെടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: