ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെ തിരെയുളള ഏകദിന, ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തിനുളള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരയിലേക്കുളള ടീമില്‍ മലയാളിതാരം സഞ്ജു സാംസണ് ഇടം പിടിച്ചിട്ടുണ്ട്.
ഏകദിനത്തിന് ശേഷം നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരത്തില്‍ മറ്റൊരു മലയാളി താരമായ കരുണ്‍ നായരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യ എ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ പാതിമലയാളിയും ഐപിഎല്‍ ഏഴാം സീസണ് ഓറഞ്ച് ക്യാപ്പിനുടമയുമായ റോബിന് ഉത്തപ്പയാണ്.
ചതുര്‍ദിന ടെസ്റ്റ് മത്സരത്തിന്റെ ക്യാപ്റ്റനായി മനോജ് തിവാരിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാല് ടീമുകളാണ് ഏകദിന മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യ എ ചതുര്‍ദിന ടീം: മനോജ് തിവാരി (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ജിവനാന്ജത് സിംഗ്, റോബിന് ഉത്തപ്പ, അമ്പാട്ടി റായിഡു, കരുണ്‍ നായര്‍, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍), പ്രഗ്യാന്‍ ഓജ, ഉമേശ് യാദവ്, ദവാല്‍ കുല്കര്നി, അനുരീത സിംഗ്, രജത് പലിവാല്‍, അമിത് മിശ്ര, സന്ഡീപ് ശര്‍മ്മ, ജാസ്പ്രിത്ത് ഭൂമറാഹ്, ബാബാ അപരജിത്ത്
ഏകദിന ടീം: റോബിന് ഉത്തപ്പ(ക്യാപ്റ്റന്‍), ഉന്മുക്ത് ചാന്ദ്, മനീഷ് പാണ്ഡെ, അമ്പാടി റായിഡു, മനോജ് തിവാരി, കേദര്ഡ ജാദവ്, സഞ്ജു സാംസണ്, പര്‍വേശ് റസൂല്‍, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍നി, റിഷി ധവാന്, മോഹിത് ശര്‍മ്മ, രാഹുല്‍ ശുക്ല, മനാന് വോഹ്റാ, ജയദേവ് ഉനാദ്കത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: