സ്കൂളില്‍ ഉച്ച ഭക്ഷണത്തോടൊപ്പം മോരും: സ്മൃതി ഇറാനിയുടെ പദ്ധതി

Wednesday 11 June 2014 9:18 pm IST

ന്യൂദല്‍ഹി: സ്കൂളുകളില്‍ കുട്ടികള്‍ക്ക്‌ ഉച്ചഭക്ഷണത്തോടൊപ്പം മോരും നല്‍കുന്ന കാര്യം പരിഗണനയില്‍. എല്ലാ സ്കൂളുകളിലും ഇത്‌ നല്‍കാന്‍ എത്ര പണം വേണ്ടിവരുമെന്ന്‌ അറിയിക്കാന്‍ മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി ഉദ്യോഗസ്ഥരോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌.
ഉദരരോഗങ്ങള്‍ക്ക്‌ നല്ല ഔഷധം കൂടിയാണ്‌ മോര്‌. അതാണ്‌ ഇത്തരമൊരു കാര്യം ആലോചിക്കാന്‍ സ്മൃതിയെ പ്രേരിപ്പിച്ചത്‌.
കേരളം, തമിഴ്‌നാട്‌ അടക്കം മിക്ക സംസ്ഥാനങ്ങളിലും ഉച്ചഭക്ഷണം പരിപാടി, കേന്ദ്രസഹായത്തോടെ നേരത്തെ നടപ്പാക്കിയിട്ടുണ്ട്‌. 12.65 ലക്ഷം സ്കൂളുകളിലായി 12 കോടി കുട്ടികളാണ്‌ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണം അനുഭവിക്കുന്നത്‌.ചില സംസ്ഥാനങ്ങളില്‍ അയണ്‍ ഗുളികകളും നല്‍കുന്നുണ്ട്‌.

ജില്ലാ തലങ്ങളില്‍ മോഡല്‍ സ്കൂളുകള്‍ ജില്ലാ തലങ്ങളില്‍ മിടുക്കരായ കുട്ടികള്‍ക്കായി മോഡല്‍ സ്കൂളുകള്‍ തുടങ്ങുന്ന കാര്യവും പരിഗണനയിലാണ്‌. ഇതിന്‌ എത്ര ചെലവു വരുമെന്ന്‌ കണക്കാക്കാനും നവോദയ വിദ്യാലയ സംഘടനോട്‌ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.
മുന്‍പ്‌ യുപിഎ സര്‍ക്കാര്‍ ഇത്തരമൊരാശയം മുന്നോട്ടു വച്ചിരുന്നെങ്കിലും നടപ്പായില്ല. രാജ്യത്തൊട്ടാകെ ആറായിരം മോഡല്‍ സ്കൂളുകള്‍ സ്ഥാപിക്കാനാണ്‌ പരിപാടി. ഇവയില്‍ 3500 എണ്ണം സര്‍ക്കാര്‍ മേഖലയിലും2500 എണ്ണം പൊതു, സ്വകാര്യ മേഖലയിലും ആകും. ശനിയാഴ്ചകള്‍ സ്കൂളുകളില്‍ സ്പോര്‍ട്ട്സ്‌ ദിനം ആക്കാനുള്ളതാണ്‌ സ്മൃതിയുടെ മൂന്നാമത്തെ ആശയം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.