ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെതിരെയുളള ഏകദിന, ചതുര്‍ദിന ക്രിക്കറ്റ്മത്സരത്തിനുളള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു വി. സാംസണ് ഇടംപിടിച്ചു. ഏകദിന ടീം ക്യാപ്റ്റന്‍ പാതി മലയാളിയായ റോബിന് ഉത്തപ്പയും രണ്ട് ചതുര്‍ദ്ദിന മത്സരത്തിനുള്ള ടീം ക്യാപ്റ്റന്‍ മനോജ് തിവാരിയുമാണ്. ഉത്തപ്പ ചതുര്‍ദ്ദിന മത്സരത്തിനുള്ള ടീമിലും ഇടം പിടിച്ചിട്ടുണ്ട്.
ഏകദിനത്തിന് ശേഷം നടക്കുന്ന രണ്ട് ചതുര്‍ദിന മത്സരത്തില്‍ മറ്റൊരു മലയാളി താരമായ കരുണ്‍ നായരും ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. നാല് ടീമുകളാണ് ഏകദിന മത്സരത്തില്‍ പങ്കെടുക്കുന്നത്.
ഇന്ത്യ എ ചതുര്‍ദിന ടീം: മനോജ് തിവാരി (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍, ജിവന്‍ജോത് സിംഗ്, റോബിന് ഉത്തപ്പ, അമ്പാട്ടി റായിഡു, കരുണ്‍ നായര്‍, നമന്‍ ഓജ (വിക്കറ്റ് കീപ്പര്‍), പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്, ധവാല്‍ കുല്‍ക്കര്‍ണി, അനുരീത് സിംഗ്, രജത് പലിവാല്‍, അമിത് മിശ്ര, സന്ദീപ് ശര്‍മ്മ, ജസ്പ്രിത് ഭൂമറാഹ്, ബാബാ അപരാജിത്ത്.
ഏകദിന ടീം: റോബിന് ഉത്തപ്പ (ക്യാപ്റ്റന്‍), ഉന്മുക്ത് ചാന്ദ്, മനീഷ് പാണ്ഡെ, അമ്പാടി റായിഡു, മനോജ് തിവാരി, കേദാര്‍ ജാദവ്, സഞ്ജു സാംസണ്, പര്‍വേസ് റസൂല്‍, അക്ഷര്‍ പട്ടേല്‍, ധവാല്‍ കുല്‍ക്കര്‍ണി, ഋഷി ധവാന്, മോഹിത് ശര്‍മ്മ, രാഹുല്‍ ശുക്ല, മനാന് വോറ, കരണ്‍ ശര്‍മ്മ, ജയദേവ് ഉനദ്കത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: