സൂര്യയോഗ്പ്രസ്ഥാനവുംപ്രത്യേകതകളും

Saturday 24 September 2011 7:26 pm IST

സൂര്യയോഗിന്‌ മറ്റ്‌ പ്രസ്ഥാനങ്ങളില്‍ നിന്നും സാരമായ വ്യത്യാസമുണ്ട്‌. സൂര്യയോഗ്‌ വ്യക്തികേന്ദ്രീകൃതമായ പ്രസ്ഥാനമല്ല. സൂര്യനാണതിന്റെ കേന്ദ്രം. പ്രകാശത്തേയും അതിനെ നിയന്ത്രിക്കുന്ന മഹാ പ്രകാശത്തെക്കുറിച്ചുമുള്ള (സുപ്രീം കോണ്‍ഷ്യസ്നെസ്സ്‌) അവബോധം പ്രകൃതിയിലൂടെ, സൂര്യനിലൂടെ, പഞ്ചേന്ദ്രിയങ്ങളിലൂടെ, മനസിലൂടെ, ബുദ്ധിയിലൂടെ, പ്രാണനിലൂടെ ആത്മാവിലൂടെ പരമാത്മാവിലേക്ക്‌ എത്തിക്കുകയാണ്‌ സൂര്യയോഗ്‌ എന്ന സാധനാ പദ്ധതി. ഇവിടെ സൂര്യാജി ഒരു ഗുരുവോ, രക്ഷകനോ, ദൈവമോ, പ്രവാചകനോ, പുരോഹിതനോ, ദൈവത്തിന്റെ മദ്ധ്യവര്‍ത്തിയോ അല്ല. കേവലം ഒരു സന്ദേശവാഹകന്‍ മാത്രം. സൂര്യനെന്ന പ്രത്യക്ഷ ഗുരുവിന്റെ വിനീത ദാസന്‍. സൂര്യാജിക്കുമപ്പുറം കാണപ്പെടുന്ന ബ്രഹ്മസ്വരൂപമായ സൂര്യനെ ജനകീയമാക്കിയവന്‍.
ഇന്നുവരെ വന്ന ഒരു പ്രവാചകനോ പുരോഹിതനോ അവതാരങ്ങള്‍ക്കോ ഇതുപോലെ സാധിച്ചിട്ടില്ല. ഏതെങ്കിലും മതവുമായോ രാഷ്ട്രീയവുമായോ ദേശവുമായോ ഇതിന്‌ ബന്ധമില്ല. മറ്റു പ്രസ്ഥാനങ്ങളെല്ലാം തന്നെ ജീവിതത്തെ സിദ്ധാന്തങ്ങളില്‍ മാത്രം തളച്ചിട്ടപ്പോള്‍ (വ്യൂ ഓഫ്‌ ലൈഫ്‌) സൂര്യയോഗ്‌ മനുഷ്യരാശിക്ക്‌ ഒരു ജീവിത വഴിയാണ്‌ (വെ ഓഫ്‌ ലൈഫ്‌) പ്രദാനം ചെയ്യുന്നത്‌. ഇന്നത്തെ പ്രസ്ഥാനങ്ങള്‍ക്കൊന്നും ആ ത്മീയ തലത്തിലും ഭൗതീക തലത്തിലും വിനിമയം ചെയ്യാവുന്ന സ്വതന്ത്രവും മൂല്യാധിഷ്ഠിതവുമായ ഉള്ളടക്കമില്ല. പ്രകൃതിയുമായി സമരസപ്പെട്ട ഒരു ജീവിത ശൈലിയോ അവിഭക്തമായ ഏകലോകസങ്കല്‍പ്പമോ എല്ലാവര്‍ക്കും സ്വീകാര്യമായ കോമണ്‍ പ്ലാറ്റ്ഫോമോ ഇല്ല. സ്നേഹമെന്ന മതത്തിലധിഷ്ഠിതമായ ഒരു ചരിത്രത്തെ സൃഷ്ടിക്കാനാകാതെ അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും കുടുങ്ങിക്കിടക്കുകയാണിവര്‍. ദൃശ്യമായ സൂര്യനെ കൈയൊഴിഞ്ഞ്‌ അതിനുമപ്പുറത്തുള്ള അദൃശ്യമായ ദൈവത്തെക്കുറിച്ചാണ്‌ ഇവരുടെ പ്രഘോഷണങ്ങളെല്ലാം. അനുഭവമില്ലാത്ത ഇവരുടെ ജല്‍പനങ്ങളെല്ലാം ഇരുട്ടുകൊണ്ട്‌ ഓട്ട അടയ്ക്കുന്നതുപോലെയാണ.്‌ ഇവിടെ സൂര്യനെ ഒരു മാര്‍ഗദര്‍ശിയായി സ്വീകരിച്ചുകൊണ്ട്‌ പ്രകാശത്തിന്റെ ഒരു സംസ്ക്കാരത്തെ വിനിമയം ചെയ്യുന്ന ഇന്നത്തെ പ്രസ്ഥാനമാണ്‌ സൂര്യയോഗ്‌. ചരിത്രത്തിന്റെ ഭാഗമായി വന്ന എല്ലാ മഹത്തുക്കളും ആത്മനിഷ്ഠമായ തലത്തില്‍ സൂര്യനെ ജീവിതത്തിന്റെ അവിഭാജ്യഘടകമാക്കിയപ്പോള്‍ അതിനെ സാമൂ ഹ്യനിഷ്ഠമായ തലത്തിലേക്ക്‌, കാലഘട്ടത്തിന്റെ ആവശ്യമായി വികസിപ്പിക്കുവാന്‍ സൂര്യയോഗ്‌ പ്രസ്ഥാനത്തിന്‌ കഴിയുന്നു. സമസ്ത ജീവരാശികള്‍ക്കും വരുംകാലത്തെ പ്രചോദനം ഈ സൂര്യസംസ്ക്കാരമായിരിക്കും.
ഈ ക്രിയാപദ്ധതിയിലൂടെ പ്രകൃതിയോടിണങ്ങിയ ഒരു ജീവിതശൈലി സ്വീകരിച്ചുകൊണ്ട്‌ ശാരീരികവും മാനസികവുമായ ആരോഗ്യം വീണ്ടെടുത്ത ആയിരക്കണക്കിനാളുകള്‍ രോഗമുക്തിയിലേക്കും ശാശ്വതശാന്തിയിലേക്കും പ്രകൃതിയിലേക്കും ഉണര്‍വ്വിലേക്കും മതാതീത ആത്മീയതയിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നു. ഇനി വരാനിരിക്കുന്ന കാലം സൂര്യപ്രഭാവത്തെ തിരിച്ചറിയുന്ന സൂര്യയോഗികളുടെ ഒരു കൂട്ടായ്മയുടേതായിരിക്കും. സോളാര്‍ ഇലക്ട്രോ മാഗ്നെറ്റിക്‌ ഫീല്‍ഡിന്‌ ചെറിയ ഒരു സ്ഥാനചലനം (പോളാര്‍ ഷിഫ്റ്റ്‌) സംഭവിച്ചാല്‍ 80 ശതമാനം ആരാധനാലയങ്ങളും വിശുദ്ധസ്ഥലങ്ങളും തകര്‍ന്നില്ലാതാകും. അവിടെ സൂര്യമതം പ്രകാശലോകത്തിന്‌ മകുടമായിത്തീരും. ഇത്രയും പറഞ്ഞതില്‍ നിന്ന്‌ സൂര്യയോഗിന്‌ മറ്റുപ്രസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യാസമെന്തെന്ന്‌ മനസിലാക്കാന്‍ സാധിക്കുമല്ലോ...

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.