സഹോദരനടക്കം നാലുപ്രതികളെയും റിമാന്റു ചെയ്തു

Monday 16 June 2014 11:09 pm IST

എരുമേലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍വെച്ച്‌ വര്‍ഷങ്ങളോളം പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ പെണ്‍കുട്ടിയുടെ സഹോദരനടക്കം നാലു പ്രതികളെയും റിമാന്റു ചെയ്തു. ലൈംഗീകപീഡനവുമായി ബന്ധപ്പെട്ട്‌ ആദ്യം പിടികൂടിയ മുണ്ടക്കയം പുഞ്ചവയല്‍ സ്വദേശി തൈക്കടവില്‍ ടാര്‍സന്‍ എന്ന ബിജിലാല്‍ (21), പാക്കാനം വയലുങ്കല്‍ രാജന്‍കുട്ടി (39), പോലീസില്‍ കഴിഞ്ഞദിവസം കീഴടങ്ങിയ പെണ്‍കുട്ടിയുടെ സഹോദരന്‍, ഇയാളുടെ സുഹൃത്ത്‌ പാക്കാനം മഠത്തില്‍ പറമ്പില്‍ സന്തോഷ്‌ (33) എന്നിവരെയാണ്‌ കോടതി റിമാന്റു ചെയ്തത്‌.
പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ കൂലിപ്പണിക്കു പോകുന്ന ദിവസങ്ങളിലെല്ലാം സഹോദരനും സുഹൃത്തുക്കളും വീട്ടിലെത്തി ആഘോഷങ്ങള്‍ നടത്താറുണ്ടായിരുന്നുവെന്നും ഇതിനിടെ സുഹൃത്തുകളുമായി പരിചയപ്പെട്ട പെണ്‍കുട്ടി പീഡനത്തിനിരയാകുകയായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. പീഡനം സഹിക്കാതെ വന്നതോടെ സമീപത്തെ ചിലരോട്‌ പെണ്‍കുട്ടിതന്നെ ഇക്കാര്യം പറഞ്ഞു. പെണ്‍കുട്ടി എരുമേലി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മണിമല സിഐ എം.എ അബ്ദുള്‍ റഹീമിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ്‌ രണ്ടുപ്രതികളെ ആദ്യം പീടികൂടുന്നത്‌.
തുടര്‍ന്ന്‌ ഇന്നലെ സഹോദരനടക്കം രണ്ടുപേര്‍ പോലീസില്‍ കീഴടങ്ങുകയായിരുന്നുവെന്നും മണിമല സിഐ പറഞ്ഞു. അറസ്റ്റു ചെയ്തവരെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്‌. കേസിന്റെ വിശദമായ അന്വേഷണത്തിനായി പെണ്‍കുട്ടി കോടതിയില്‍ രഹസ്യമൊഴി നല്‍കുമെന്നും ഇതേത്തുടര്‍ന്നു മാത്രമേ മറ്റ്‌ അന്വേഷണം നടത്താനാകൂവെന്നും പോലീസ്‌ പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകുമെന്നാണ്‌ പോലീസിന്റെ നിഗമനം. എന്നാല്‍ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ്‌ അന്വേഷണം നടത്താനാണ്‌ ഉന്നതതല സംഘം തീരുമാനിച്ചത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.