ഇന്ദിര ഗോസ്വാമി ഗുരുതരാവസ്ഥയില്‍

Sunday 25 September 2011 10:52 am IST

ഗുവാഹത്തി: ജ്ഞാനപീഠ ജേത്രിയായ ആസാമീസ്‌ സാഹിത്യകാരി ഇന്ദിര ഗോസ്വാമിയുടെ ആരോഗ്യനില ഗുരുതരമായ അവസ്ഥയിലാണെന്ന്‌ ആസാമിലെ ആരോഗ്യമന്ത്രി ഡോ. ഹിമന്ത ബിശ്വാസ്‌ ശര്‍മ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെത്തുടര്‍ന്ന്‌ അബോധാവസ്ഥയിലായ ഇന്ദിരയെ ഫെബ്രുവരി പന്ത്രണ്ടാം തീയതിയാണ്‌ ഗുവാഹത്തി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ചികിത്സയ്ക്ക്‌ പ്രവേശിപ്പിച്ചത്‌. പിന്നീട്‌ ഗുര്‍ഗാവിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടുപോയിരുന്നെങ്കിലും ജൂലായില്‍ മെഡിക്കല്‍ കോളേജിലേയ്ക്ക്‌ തിരികെ കൊണ്ടുവരുകയായിരുന്നു. ഇന്ദിരയെ കഴിഞ്ഞ ബുധനാഴ്ചയാണ്‌ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്‌. ശനിയാഴ്ച മസ്തിഷ്കാഘാതമുണ്ടായതിനെ തുടര്‍ന്നാണ്‌ അവരുടെ ആരോഗ്യനില വഷളായത്‌. രക്തസമ്മര്‍ദ്ദം വളരെ താഴ്‌ന്നുവെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചു.