നിര്‍മ്മാതാവ് സുരീന്ദര്‍ കപൂര്‍ അന്തരിച്ചു

Sunday 25 September 2011 11:28 am IST

മുംബൈ: സിനിമാ നിര്‍മ്മാതാവും ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ പിതാവുമായ സുരീന്ദര്‍ കപൂര്‍ (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. പഴയകാല ബോളിവുഡ് നടി ഗീത ബാലിയുടെ സെക്രട്ടറിയായാണ് സുരീന്ദര്‍ സിനിമാ ലോകത്തെത്തിയത്. 1960ല്‍ കെ. ആസിഫിനൊപ്പം മുഗള്‍ ഇ അസം എന്ന ചിത്രത്തിന്റെ സഹനിര്‍മാതാവായാണ് സുരീന്ദര്‍ കപൂര്‍ ബോളിവുഡിലെത്തിയത് ഷെഹ് സാദ (1972), പോംഗാ പണ്ഡിറ്റ് (1975), ഫൂല്‍ ഖിലെ ഹേന്‍ ഗുല്‍ഷന്‍ ഗുല്‍ഷന്‍ (1978), വോ സാത്ത് ദിന്‍ (1983), ലോഫര്‍ (1996), ജുദായി (1997), ഹമാര ദില്‍ ആപ്കെ പാസ് ഹെ (2000), പുകാര്‍ (2000), നോ എന്‍ട്രി (2005), തുടങ്ങി നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. നിര്‍മ്മല്‍ കപൂറാണ് സുരീന്ദറിന്റെ ഭാര്യ. ബോളിവുഡ് നിര്‍മാതാവ് ബോണി കപൂര്‍, നടന്‍ അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, റീന എന്നിവര്‍ മക്കളാണ്.