പകര്‍ച്ചപ്പനി : സംസ്ഥാനത്ത് ഇന്ന് മൂന്നു പേര്‍ കൂടി മരിച്ചു

Sunday 25 September 2011 3:06 pm IST

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ച് ഇന്ന് മൂന്നു പേര്‍ മരിച്ചു. മലപ്പുറം പൂക്കുന്നുമ്മില്‍ ഗോപാലകൃഷ്ണന്‍ (47), കണ്ണൂര്‍ സ്വദേശി ഗോവിന്ദന്‍, കാസര്‍കോട് കുണ്ടന്‍കുഴിയിലെ കല്ലളന്‍ എന്നിവരാണ് മരിച്ചത്. പനി പഠിക്കാനെത്തിയ കേന്ദ്ര സംഘം കാ‍സര്‍കോട്ട് സന്ദര്‍ശനം നടത്തുകയാണ്. മഞ്ഞപ്പിത്തം ബാധിച്ചാണ് പൂക്കുന്നുമ്മില്‍ ഗോപാലകൃഷ്ണന്‍ മരിച്ചത്‌. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. ഇതോടെ മല്ലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എടപ്പാള്‍ വട്ടകുളം ചോലയില്‍ കാര്‍ത്ത്യായിനിയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ മരിച്ചത്. ഇതോടെ മലപ്പുറം ജില്ലയില്‍ എലിപ്പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 16 ആയി. മഞ്ഞപ്പിത്ത ബാധയുള്ളവര്‍ ആല്‍ക്കഹോള്‍ കണ്ടന്റ് ഉള്‍പ്പെട്ട അരിഷ്ടങ്ങളും പച്ചമരുന്നുകളും കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ സംസ്ഥാനത്ത്‌ പനി പഠിക്കാനെത്തിയ കേന്ദ്ര മെഡിക്കല്‍ സംഘം കാസര്‍കോട്‌ സന്ദര്‍ശിക്കുന്നു. ഇന്നലെ രാത്രിയാണ്‌ മൂന്നംഗ മെഡിക്കല്‍ സംഘം കാസര്‍കോടെത്തിയത്‌. കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ കാഞ്ഞങ്ങാട്‌ ജില്ലാ ആശുപത്രിയും സംഘം സന്ദര്‍ശിക്കും. ജില്ലയിലെ ഡോക്ടര്‍മാരുമായും സംഘം ചര്‍ച്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.