ബ്രസീലിനെ മെക്‌സിക്കോ തളച്ചു

Wednesday 18 June 2014 2:36 am IST

ഫോര്‍ട്ടാലെസ: ബ്രസീലിനെ മെക്‌സിക്കോ ഗോള്‍രഹിത സമനിലയില്‍ തളച്ചു. മത്സരത്തിലുടനീളം മെക്‌സിക്കന്‍ ഗോള്‍ മുഖത്ത് ആക്രമണം നടത്തിയെങ്കിലും കാനറികള്‍ക്കു ലക്ഷ്യം നേടാന്‍ സാധിച്ചില്ല. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനം നേടാന്‍ ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ച്ചവെച്ചത്. പ്രതിരോധവും അക്രമണോത്സുകതയും മുറ്റിനിന്ന മെക്‌സിക്കന്‍ മുന്നേറ്റത്തിന് മുന്നില്‍ ബ്രസീല്‍ തെല്ലൊന്നു പകച്ചു. മാഴ്‌സലോയും ആല്‍വസും നെയ്മറും ചേര്‍ന്നു നടത്തിയ ആക്രമണങ്ങളെല്ലാം മെക്‌സിക്കന്‍ പ്രതിരോധം ഫലപ്രദമായി തടഞ്ഞു. ഒരുവേള വലയില്‍ കയറിയെന്ന് കരുതിയ ഷോട്ടുകള്‍ പോലും കൈയിലൊതുക്കി ഗില്ലര്‍മോ ആസാമാന്യ പ്രകടനമാണ് കാഴ്ച്ചവെച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.