തെലുങ്കാന: ട്രെയിന്‍ തടയല്‍ സമരം തുടരുന്നു

Sunday 25 September 2011 12:56 pm IST

ഹൈദരാബാദ് : പ്രത്യേക സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാനയില്‍ നടക്കുന്ന ട്രെയിന്‍ തടയല്‍ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ഈ മേഖലയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. സമരത്തെ തുടര്‍ന്ന് ഹൈദരാബാദിലടക്കം ജനജീവിതം പൂര്‍ണ്ണമായും സ്തംഭിച്ചു. ഈ മാസം 13ന് സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തോടെയാണ് പ്രത്യേക സംസ്ഥാനത്തിന് വേണ്ടിയുള്ള സമരം ശക്തമായത്. 12 ദിവസത്തെ സമരം മൂലം 3564 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. രണ്ട് ദിവസത്തെ ട്രെയിന്‍ തടയല്‍ സമരം മൂലം സൌത്ത്, സെന്‍‌ട്രല്‍ റെയില്‍‌വേയ്ക്ക് 22 കോടി രൂപയുടെ നഷ്ടം ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.