ബോംബ് ഭീഷണി : കാഠ്മണ്ഡുവില്‍ ജെറ്റ് എയര്‍‌വെയ്സ് തിരിച്ചിറക്കി

Sunday 25 September 2011 3:18 pm IST

കാഠ്മണ്ഡു: ബോംബ് ഭീഷണിയെത്തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ദല്‍ഹിയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വെയ്സ് വിമാനം തിരിച്ചറിക്കി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. പ്രാദേശിക സമയം രാവിലെ 10.40നാണു വിമാനം പുറപ്പെട്ടത്. സീറ്റിനടിയില്‍ സംശയകരമായ സാഹചര്യത്തില്‍ പാക്കെറ്റ് കണ്ടതിനെത്തുടര്‍ന്ന് യാത്രക്കാരന്‍ ഇക്കാര്യം ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചു. ഇതേത്തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ ഒഴിപ്പിച്ച ശേഷം വിമാനത്തില്‍ പരിശോധന നടത്തി. എന്നാല്‍ യാതൊന്നും കണ്ടെത്തിയില്ലെന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. 170 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. പരിശോധനകളെത്തുടര്‍ന്നു കാഠ്മണ്ഡു വിമാനത്താവളം ഒരു മണിക്കൂറോളം അടച്ചിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.