കൊച്ചി: ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം അര മണിക്കൂറോളം സ്തംഭിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 1.30നു ശേഷമാണ് ഇന്റര്‍നെറ്റില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചത്. 1.55 ഓടെ തകരാര്‍ പരിഹരിച്ചു.
ഫേസ്ബുക്കില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ Sorry, something went wrong എന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. ഇതിനോടൊപ്പം Go back എന്നൊരു ക്ലിക് ബട്ടണ്‍ നല്‍കിയിട്ടുണ്ടായിരുന്നെങ്കിലും അതിലും നെറ്റ്വര്‍ക്ക് ലഭ്യമായിരുന്നില്ല. ഫേസ്ബുക്കിന്റെ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനെയും തകരാര്‍ ബാധിച്ചു. സംഭവം ലോക മാധ്യമങ്ങളിലും മറ്റു സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും വലിയ വാര്‍ത്തയായി.
സാങ്കേതിക തകരാര്‍ മൂലമാണു പ്രവര്‍ത്തനം സ്തംഭിച്ചതെന്നാണു ഫേസ്ബുക്കിന്റെ വിശദീകരണം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളായ മാര്‍ക്ക് സക്കര്‍ബര്‍ഗും, ദസ്ടിന്‍ മോസ്കൊവിത്സും, ക്രിസ് ഹ്യുസും ചേര്‍ന്നാണ് ഈ ഫേസ്ബുക്ക് ആരംഭിച്ചത്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്ക് 2013 മെയ് കണക്കനുസരിച്ച് 111 കോടി ഉപയോക്താക്കളുള്ള സൈറ്റാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: