ന്യൂദല്‍ഹി: പല പല പദ്ധതികള്‍ മാത്രം പോര അവ എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമായി ചൂണ്ടിക്കാട്ടാന്‍ പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ചെലവിടുന്ന ഓരോ പൈസയും ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നാണ് വ്യക്തമാക്കേണ്ടത്. അദ്ദേഹം സെക്രട്ടറിമാരോട് ചൂണ്ടിക്കാട്ടി.
എല്ലാ മന്ത്രാലയങ്ങളും പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. അവയെല്ലാം വരുന്ന നൂറു ദിവസത്തേക്കുള്ള പരിപാടികളും നിര്‍ദ്ദേശങ്ങളുമാണ്. അവ പോര. പദ്ധതികളുടെ ഫലമെന്തായിരിക്കും, അത് മന്ത്രാലയം എങ്ങനെ അളക്കും..എതാണ് വേണ്ടത്. സര്‍ക്കാര്‍ ചെലവിടുന്ന ഓരോ പൈസയ്ക്കും എന്തു ഫലമാണ് ലഭിക്കുന്നത്. അത് എങ്ങനെ കണക്കാക്കും എന്നതാണ് പ്രധാനമന്ത്രി ചോദിക്കുന്നത്. ഒരു ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു. മെയ് പതിനാലു മുതല്‍ ഓരോ പദ്ധതിയിലും ഉണ്ടായ ഫലം അറിയണം. പുതിയ പദ്ധതി വരുമ്പോള്‍ എത്ര പേര്‍ക്ക് അതിെന്റ പ്രയോജനം ലഭിക്കുമെന്നും കൃത്യമായി അറിയിക്കാനാണ് മോദിയുടെ നിര്‍ദ്ദേശം.ഉദ്യോഗസ്ഥന് തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: