കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തണം: ബിഎംഎസ്‌

Saturday 21 June 2014 9:14 pm IST

കൊച്ചി: കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്ന്‌ ബിഎംഎസ്‌ കൊച്ചി മേഖലാ പ്രസിഡന്റ്‌ സന്തോഷ്‌ പോള്‍ ആവശ്യപ്പെട്ടു. കൊച്ചി തുറമുഖത്തെ സംരക്ഷിക്കണമെന്നും അനേകായിരം തൊഴിലാളികള്‍ക്ക്‌ തൊഴില്‍ നല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാനുള്ള പാട്ടക്കരാര്‍ പുതുക്കി നല്‍കണം. ബിഎംഎസ്‌ കൊച്ചി ഉപമേഖല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ബിഎംഎസ്‌ തൊഴിലാളികളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കുന്നതിന്‌ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. മേഖലാ വൈസ്‌ പ്രസിഡന്റ്‌ എസ്‌. സുധീര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ്‌ ദേശീയ നിര്‍വാഹകസമിതിയംഗം വി.ജി. പദ്മജം മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി കെ.കെ. വിജയന്‍, മാക്സി ഡിഡാക്കസ്‌, എം. ജോസഫ്‌, ബി. സതീശന്‍, സി. രതീഷ്‌, മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.