അമ്മയെ പീഡിപ്പിച്ച മകന് അറസ്റ്റില്‍
പാലാ: സ്വന്തം അമ്മയെ പീഡിപ്പിച്ച 25 കാരനായ മകന് അറസ്റ്റില്‍. പാലായ്ക്ക് സമീപം ചക്കാംപുഴയിലാണ് സംഭവം.
അമ്മയെ ലൈംഗികമായി പീഡിപ്പിച്ച ചക്കാമ്പുഴ സ്വദേശി ജിജോയെ ആണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാതാവിന്റെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. മദ്യപിച്ചെത്തിയ മകന് പലദിവസങ്ങളിലും തന്നെ ക്രൂരമായ പീഡനത്തിന് വിധേയയാക്കിയെന്നാണ് അമ്മയുടെ മൊഴി. മകന്റെ ലൈംഗിക പീഡനത്തെ തുടര്‍ന്ന് സഹികെട്ട അമ്മ പാലാ പൊലീസില്‍ ശനിയാഴ്ച വൈകിട്ട് പരാതി നല്കി. പീഡന ശ്രമത്തെ തുടര്‍ന്ന് പലപ്പോഴും വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെ എത്തി മര്‍ദ്ദിച്ച് അവശയാക്കിയശേഷം പീഡനത്തിന് വിധേയയാക്കുകയായിരുന്നുവെന്ന് അമ്മ പറയുന്നു. പരാതി ലഭിച്ച ഉടന്‍ പൊലീസ് മകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ചക്കാമ്പുഴയിലെ വീട്ടില്‍ നിന്ന് ഇന്നലെ രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
മകന്റെ ഉപദ്രവത്തെക്കുറിച്ച് മദ്യപാനിയായ ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ മകന്റെ ഇഷ്ടത്തിന് നില്‍ക്കണമെന്ന് അയാള്‍ പറഞ്ഞതായും പരാതിയിലുണ്ട്. പാലാ എസ്ഐ കെ.പി. തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.