കൊച്ചി: ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന് ടോം ജോസ് രംഗത്ത്. തന്റെ സ്വത്ത് വിവരങ്ങള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്ന തരത്തില്‍ പുറത്തുവിട്ടതില്‍ ദുരൂഹതയുണ്ടെന്ന് ചീഫ് സെക്രട്ടറിയുടെ പേരെടുത്ത് പറയാതെ ടോം ജോസ് പ്രസ്താവനയില്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ ഭൂമി വാങ്ങിയത് ബാങ്കില്‍ നിന്ന് വായ്പയെടുത്താണ്. പിന്നീട് തന്റെ ഭാര്യാപിതാവും മറ്റൊരു കുടുംബസുഹൃത്തും നല്കിയ പണം ഉപയോഗിച്ച് ഈ വായ്പ അടച്ചുതീര്‍ത്തു. ഭാര്യാ പിതാവ് പി.ജെ. ഡേവിസിന്റെ പേരു പറയാതെ അജ്ഞാതരായ ചിലര്‍ പണം നല്കി എന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കാര്യങ്ങളല്ലൊം തന്നെ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: