തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസുകാര്ക്കിടയിലുള്ള തര്‍ക്കം ജനങ്ങളെ ബാധിക്കരുതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.
സര്‍ക്കാര്‍ കാര്യങ്ങള്‍ കൃത്യമായി നടക്കണമെന്നും തര്‍ക്കം മൂലം ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. വിഷയത്തില്‍ തിങ്കളാഴ്ച ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. ഉദ്യോഗസ്ഥര്‍ തമ്മില്‍ ആശയവിനിമയം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഐഎഎസുകാര്‍ക്കിടയിലെ ചെറിയ ചില തെറ്റിദ്ധാരണകളാണ് തര്‍ക്കത്തിന് വഴിവച്ചത്. ഈ തര്‍ക്കം പറഞ്ഞു പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: