കോഴിക്കോട്: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിന്റെ വിചാരണ വേളയില്‍ കൂറുമാറിയ ആറു സാക്ഷികള്‍ക്കെതിരെ കേസെടുക്കാന്‍ പ്രത്യേക കോടതി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയോട് നിര്‍ദ്ദേശിച്ചു.
സുമേഷ്, നിധി നാരായണന്, നിതീഷ്, അന്‍സിത്, സുബിന്, വിജേഷ് എന്നിവര്‍ക്കെതിരെയാണ് കേസെടുക്കുക. ചട്ടം 164 പ്രകാരം മജിസ്ട്രേട്ടിനു മുന്നില്‍ രഹസ്യമൊഴി നല്കിയ ശേഷമാണ് സാക്ഷികള്‍ കൂറുമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: