ശ്രീരാമകൃഷ്ണസാഹസൃ

Monday 26 September 2011 12:00 am IST

കുളം കുഴിയ്ക്കുന്നവന്‌ ശുദ്ധജലം കിട്ടുന്നത്‌ സുകൃതം കൊണ്ടുകുന്നു. അതുപോലെ, നല്ല പുത്രനെ ലഭിയ്ക്കുന്നത്‌ പിതാവിന്റെ പുണ്യം കൊണ്ടാകുന്നു. ശിവ പൂജയില്‍ തല്‍പരരായവര്‍ പുഷ്പം, ചന്ദനം മുതലായവയില്‍ ഇഷ്ടമുള്ളവരായിരിയ്ക്കും. കോപം, ഹിംസമുതലായ ദുര്‍ഗുണങ്ങളിലേയ്ക്ക്‌ അവരുടെ മനസ്സ്‌ പ്രവേശിയ്ക്കുന്നതല്ല. ജീവിച്ചിരിയ്ക്കുന്ന കാലത്തോളം അമ്മയെ സംരക്ഷിയ്ക്കേണ്ടത്‌ നിന്റെ കടമയാകുന്നു. കുടുംബഭാരം നിന്നില്‍ത്തന്നെയാണ്‌ നിക്ഷിപ്തമായിരിയ്ക്കുന്നതെന്ന്‌ ഓര്‍മവേണം. ചുമതല നിര്‍വഹിപ്പാന്‍ നീ ശക്തനല്ലെങ്കില്‍ ആ ഭാരം ഭഗവാന്‍ വഹിച്ചുകൊള്ളും. കഴിവില്ലാത്ത ഭക്തന്മാരുടെ യോഗക്ഷേമങ്ങളെ ഭഗവാന്‍ ഏറ്റെടുക്കും. ഏതൊരവസ്ഥയിലും പുത്രന്‍ മാതാപിതാക്കളെ ഉപേക്ഷിയ്ക്കരുത്‌. അവര്‍ അസന്തുഷ്ടരാണെങ്കില്‍ നിന്റെ ധര്‍മപ്രവൃത്തികള്‍ നിഷ്പലമാവും. കുളത്തിലെ വെള്ളം തോടുകീറി വിട്ടും വയല്‍ നനയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നതുപോലെ വാക്കലഹം, ദുഷ്ടസന്തതി, കള്ളന്‍, വൈദ്യന്‍ മുതലായ വഴിയക്ക്‌ നശിയ്ക്കുന്ന ധനത്തെ പുരുഷാര്‍ത്ഥസിദ്ധിയ്ക്കുവേണ്ടി സത്പാത്രങ്ങളില്‍ സമര്‍പ്പിച്ച്‌ രക്ഷിയ്ക്കണം. ഗൃഹസ്ഥ ജീവിതത്തില്‍ കുട്ടികളുടെയും മറ്റും പേരില്‍ അതിനുകടുന്ന സ്നേഹം നന്നല്ല. ഭഗവത്കഥകളില്‍ ആസ്കിതയുണ്ടായാല്‍ മനസ്സമാധാനത്തോട ജീവിതം നയിയ്ക്കാം. തോണിയില്‍ ആദ്യം കയറിക്കുടണം. ഒടുവിലേ ഇറങ്ങാവൂ. അങ്ങനെയായാല്‍ നോട്ടക്കുറവുകൊണ്ട്‌ വല്ലതും വിട്ടുപോയിട്ടണ്ടോ എന്നു നോക്കാം.