തിരുവനന്തപുരം: ഒന്നര മാസമായി തുടരുന്ന ലോഡ്ഷെഡ്ഡിംഗ് വെള്ളിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് വൈദ്യുതിമന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയില്‍ അറിയിച്ചു. എന്നാല്‍ മഴ കുറഞ്ഞാല്‍ ലോഡ്ഷെഡ്ഡിംഗ് വീണ്ടും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളില്‍ സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് കെഎസ്ഇബി വിലയിരുത്തിയിട്ടുള്ളത്. ഇടുക്കി ജലസംഭരണിയിലേക്ക് നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ജലനിരപ്പ് സംഭരണശേഷിയുടെ 20% എത്തിയതിനെത്തുടര്‍ന്നു വൈദ്യുതി ഉല്പാദനം കുത്തനെ കൂട്ടി. 12 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിച്ചിരുന്ന സ്ഥാനത്തു കഴിഞ്ഞ ദിവസങ്ങളില്‍ 17 ദശലക്ഷം യൂണിറ്റ് വരെ ഉല്പാദിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: