ചെന്നൈ: പ്രശസ്ത തമിഴ് സംവിധായകനും നിര്‍മ്മാതാവുമായ രാമനാരായണന്‍(65) അന്തരിച്ചു. സിംഗപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. സംസ്ക്കാര ചടങ്ങുകള്‍ ഇന്ന് തമിഴ്നാട്ടില്‍ നടക്കും.
125 സിനിമ സംവിധാനം ചെയ്തിട്ടുള്ള രാമനാരായണന്റെ പേരില്‍ ലോക റെക്കോര്‍ഡ് തന്നെ ഉണ്ട്. തിരക്കഥാകൃത്തായാണ് അദ്ദേഹം തമിഴ് സിനിമാ ലോകത്തേക്ക് കടന്നുവന്നത്. ചെയ്ത സിനിമകളെല്ലാം വന്‍ ഹിറ്റുകളുമായിരുന്നു. ‘ആര്യസൂര്യയാണ്’ അവസാനമായി സംവിധാനം ചെയ്ത ചിത്രം. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തലപ്പത്തും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്നാട് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ കലൈമാമണി അടക്കം നിരവധി പുരസ്കാരങ്ങളും രാമനാരായണന്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: