'അമൃതയില്‍' അമൃതമായി അമൃതം മലയാളം

Monday 23 June 2014 9:08 pm IST

പെരുമ്പാവൂര്‍: വിദ്യയുടെ വിളനിലമായ അമൃതവിദ്യാലയത്തില്‍ അമൃതധാരയായി ജന്മഭൂമി അമൃതം മലയാളം തുടങ്ങി. നിറഞ്ഞ സദസ്സില്‍ കരഘോഷത്തോടെയാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന്‌ അമൃതം മലയാളത്തെ സ്വീകരിച്ചത്‌. പദ്ധതിയുടെ ഉദ്ഘാടനം ജന്മഭൂമി ന്യൂസ്‌ എഡിറ്റര്‍ മുരളി പാറപ്പുറം നിര്‍വഹിച്ചു. ചലച്ചിത്ര സംവിധായകന്‍ മഹേഷ്‌ നമ്പൂതിരി പത്രം ഏറ്റുവാങ്ങി.
ഭാരതത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന മാധ്യമമാണ്‌ ജന്മഭൂമിയെന്ന്‌ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. മലയാളം ഒരു ചെറിയ ഭാഷയല്ല. ഇന്ന്‌ ഗുരു ഉള്‍പ്പെടെയുള്ള പല വാക്കുകളും ഇംഗ്ലീഷില്‍ പോലും കാണാമെന്നും അതിനാല്‍ മലയാളത്തിന്‌ പരിമിതികള്‍ ഇല്ലെന്നും മുരളി പാറപ്പുറം കൂട്ടിച്ചേര്‍ത്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രഹ്മചാരിണി രേണുക, ആര്‍എസ്‌എസ്‌ ജില്ല സമ്പര്‍ക്ക പ്രമുഖ്‌ എം,ബി.സുരേന്ദ്രന്‍, ജന്മഭൂമി ജില്ല കോ-ഓര്‍ഡിനേറ്റര്‍ എ.വി. പ്രസാദ്‌, ഫീല്‍ഡ്‌ ഓര്‍ഗനൈസര്‍ സി.എന്‍.സിജു, അദ്ധ്യാപകരായ മിനിപ്രസാദ്‌, ശ്രീലേഖ, വിദ്യാര്‍ത്ഥികളായ രോഹിത്കൃഷ്ണ, ഗ്രീഷ്മരാമചന്ദ്രന്‍, ആഷ്ലി കെ.റഷീദ്‌, പി.ശ്രീലക്ഷ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.