ആന്‍ഡി മുറെ, നാ ലി രണ്ടാം റൗണ്ടില്‍

Monday 23 June 2014 9:29 pm IST

ലണ്ടന്‍: ബ്രിട്ടന്റെ ആന്‍ഡി മുറെ വിംബിള്‍ഡണ്‍ ടെന്നീസ്‌ ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ടിലെത്തി. ആദ്യ മത്സരത്തില്‍ ബല്‍ജിയത്തിന്റെ ഡേവിഡ്‌ ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക്‌ കീഴടക്കിയാണ്‌ നിലവിലെ ചാമ്പ്യനായ ആന്‍ഡി മുറെ രണ്ടാം റൗണ്ടിലെത്തിയത്‌. സ്കോര്‍: 6-1, 6-4, 7-5. ആറാം സീഡ്‌ ചെക്ക്‌ റിപ്പബ്ലിക്കിന്റെ തോമസ്‌ ബര്‍ഡിച്ചും രണ്ടാം റൗണ്ടിലെത്തി. നാല്‌ സെറ്റ്‌ നീണ്ട പോരാട്ടത്തിനൊടുവില്‍ റുമാനിയുടെ വിക്ടര്‍ ഹാന്‍സിക്യുവിനെ 7-6 (7-5), 1-6, 4-6, 3-6 എന്ന സ്കോറിന്‌ പരാജയപ്പെടുത്തിയാണ്‌ രണ്ടാം റൗണ്ടിലേക്ക്‌ മുന്നേറിയത്‌.
വനിതാ വിഭാഗത്തില്‍ രണ്ടാം സീഡ്‌ ചൈനയുടെ നാ ലി, എട്ടാം സീഡ്‌ ബലാറസിന്റെ വിക്ടോറിയ അസാരങ്ക, അമേരിക്കയുടെ വീനസ്‌ വില്ല്യംസ്‌, ചൈനയുടെ പെങ്ങ്‌ സ്യൂയി, എലേന വെസ്നിന, ലോറന്‍ ഡേവിസ്‌, ഏകത്‌റീന മകരോവ, മരിയ കിരിലെന്‍കോ തുടങ്ങിയവര്‍ രണ്ടാം റൗണ്ടിലെത്തി. അതേസമയം 17-ാ‍ം സീഡ്‌ ഓസ്ട്രേലിയയുടെ സാമന്ത സ്റ്റോസര്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട്‌ പുറത്തായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.